photo

നെടുമങ്ങാട്: നെല്ലനാട് പഞ്ചായത്തിൽ പുറമ്പോക്ക് ഭൂമി കൈയേറി തോടും കുളങ്ങളും മണ്ണിട്ടുനികത്തിയ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് ജെ.ആർ. ബാലചന്ദ്രന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. പുറമ്പോക്ക് തിരിച്ചുപിടിച്ച് തോട്ടുപുറം വാർഡിലെ അങ്കണവാടിക്ക് കെട്ടിടം പണിയാൻ സ്ഥലം അനുവദിക്കണമെന്ന് ബി.ഡി.ജെ.എസ് നേതാക്കൾ ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് കത്ത് നൽകും. മണ്ഡലം സെക്രട്ടറി തീർത്ഥങ്കര വിശ്വംഭരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ചക്കക്കാട് ബാബു, വിജുകുമാർ, ബി.ഡി.എം.എസ് ജില്ലാ കൗൺസിൽ അംഗങ്ങളായ ശ്രീലത, വിജയകുമാരി എന്നിവരും പങ്കെടുത്തു. പുറമ്പോക്ക് കൈയേറ്റത്തിൽ പഞ്ചായത്ത് ശക്തമായ നടപടികൾ സ്വീകരിക്കാത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ജെ.ആർ. ബാലചന്ദ്രൻ അറിയിച്ചു.