നെടുമങ്ങാട്: വനിതാ പഞ്ചായത്ത് അംഗത്തിന് അശ്ലീല വീഡിയോ അയച്ച കേസിൽ വിളവങ്കോട് വെള്ളങ്കോട് പന്തൽവിള വീട്ടിൽ എ. വിജയകുമാർ എന്ന ദേവരാജിനെ (40) നെടുമങ്ങാട് എ.എസ്.പി രാജ് പ്രസാദിന്റെ മേൽനോട്ടത്തിലുള്ള സൈബർ പൊലീസ് അറസ്റ്റുചെയ്തു. മാനഹാനിയും മനോവിഷമവും വരുത്തിയെന്ന് കാട്ടി പഞ്ചായത്തംഗം എ.എസ്.പിക്ക് നൽകിയ പരാതിയെ തുടർന്നുള്ള സൈബർ വിഭാഗത്തിന്റെ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.