കല്ലമ്പലം: കരവാരം പഞ്ചായത്ത്‌ സർവീസ് സഹകരണ ബാങ്ക് കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ആരോപണങ്ങൾ അടിയന്തരമായി അന്വേക്ഷിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ്‌ ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റുമാരായ ജാബിർ.എസ്, അഭിലാഷ് ചാങ്ങാട് എന്നിവർ അറിയിച്ചു.