വെള്ളനാട്: എം.എൽ.എയെ കാണാൻ എത്തിയ പ്രാദേശിക നേതാവിന് തെരുവ് നായയുടെ ആക്രമണത്തിൽ പരുക്കേറ്റു. എൽ.ഡി.എഫ് അരുവിക്കര നിയോജക മണ്ഡലം കൺവീനർ അരുവിക്കര ബാബുവിനാണ് (60) പരുക്കേറ്റത്. വലത് കാലിലാണ് മുറിവേറ്റത്. അരുവിക്കര നിയോജക മണ്ഡലത്തിലെ എം.എൽ.എ കാണാൻ പോയതിന് ശേഷം തിരികെ ഇറങ്ങിയപ്പോൾ എം.എൽ.എ ഹോസ്റ്റലിന് സമീപം വച്ച് തിങ്കളാഴ്ച വൈകിട്ട് 4 ഓടെയാണ് പട്ടിയുടെ കടിയേറ്റതെന്ന് ബാബു പറഞ്ഞു. ബാബു ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.