തിരുവനന്തപുരം: നഗരസഭയിലെ തെരുവ് കച്ചവടക്കാർക്ക് കുടുംബശ്രീയുടെ സഹായത്തോടെ നടപ്പിലാക്കുന്ന വായ്പാ സഹായത്തിന്റെ രണ്ടാംഘട്ടവും ഡിജിറ്റൽ ഓൺബോഡിംഗ് ക്യു.ആർ കോഡ് വിതരണവും മന്ത്രി എം.വി. ഗോവിന്ദൻ നിർവഹിച്ചു. തെരുവ് കച്ചവടക്കാർക്ക് കൊവിഡ് മൂലമുണ്ടായ നഷ്ടം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യാപകമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഏറ്റവും കൂടുതൽ അപേക്ഷകർ ഉണ്ടായിരുന്നത് തിരുവനന്തപുരം നഗരസഭയിലാണ്. 1657 അപേക്ഷകരിൽ 1200 പേർക്ക് വായ്പാസഹായം നൽകി. മ്യൂസിയം ജംഗ്ഷനിൽ മന്ത്രി നേരിട്ട് കച്ചവടക്കാർക്ക് ഡിജിറ്റൽ ഓൺബോഡിംഗ് ക്യു.ആർ കോഡ് വിതരണം ചെയ്തു. തുടർന്ന് നഗരസഭാ അങ്കണത്തിൽ നടന്ന വായ്പാ വിതരണയോഗത്തിൽ മേയർ അദ്ധ്യക്ഷയായി.ക് ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.സലിം, ഡെപ്യൂട്ടി മേയർ പി.കെ. രാജു, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാർ, നഗരസഭാ സെക്രട്ടറി, നഗരസഭാ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.