വർക്കല: വാട്ട‌ർ അതോറിട്ടിയുടെ ആറ്റിങ്ങൽ ഡിവിഷനുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ, വർക്കല എന്നീ സ്ഥലങ്ങളിലുള്ള ഉപഭോക്താക്കൾ ജലജീവൻ മിഷൻ വഴി വാട്ടർ കളക്ഷൻ ലഭിക്കുകയും കുടിശ്ശിക വരുത്തുകയും ഡിമാൻഡ് ബിൽ ലഭിക്കാതെയും ഉണ്ടെങ്കിൽ പ്രസ്തുത ഓഫീസുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടേണ്ടതാണെന്നും വാട്ടർ ചാർജ് കുടിശ്ശിക വരുത്തിയ ഉപഭോക്താക്കൾക്ക് ഇൻസ്റ്റാൾമെന്റ് അനുവദിച്ച് നൽകുന്നതാണെന്നും എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.