
തിരുവനന്തപുരം: വെള്ളനാട് ശ്രീ സത്യസായി ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. എൻ.എസ്.എസ് ഹാളിൽ നടന്ന മെരിറ്റ് ഡേ സീരിയൽ താരം ഗൗരി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ അദ്ധ്യക്ഷയായി. 97 ശതമാനം മാർക്ക് നേടി സ്‌കൂൾ ടോപ്പറായ ശരൺ. എസ്.ഡേവിഡിനെയും വിവിധ വിഷയങ്ങളിൽ മുഴുവൻ മാർക്ക് നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു.