വെള്ളറട: അമ്പൂരി ഗ്രാമപഞ്ചായത്തിൽ ജലജീവൻ മിഷൻ പദ്ധതിയുടെ പഞ്ചായത്തുതല ശില്പശാല വൈസ് പ്രസിഡന്റ് തോമസ് മംഗലശേരിയുടെ അദ്ധ്യക്ഷതയിൽ ഗ്രാപഞ്ചായത്ത് പ്രസിഡന്റ് വത്സലരാജു ഉദ്ഘാടനം ചെയ്തു. പദ്ധതി അവലോകനവും ചർച്ചയും സംടിപ്പിച്ചു. ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റാണ് പഞ്ചായത്തിൽ പദ്ധതി നടപ്പിലാക്കുന്നതിന് നിർവാഹണ സഹായ ഏജൻസിയായി പ്രവർത്തിക്കുന്നത്. പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലെയും വീടുകളിൽ ശുദ്ധജലം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലാലിജോൺ, കാട്ടാക്കട വാട്ടർ അതോറിട്ടി ഡിവിഷൻ അസി. എൻജിനീയർ സഞ്ചയ്,​ ജലജീവൻ മിഷൻ കോ - ഓർഡിനേറ്റർ വിവേക് തമ്പാൻ,​ ലീഡർ പ്രവീൺ,​ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ബിനു,​ ബ്ളോക്ക് പഞ്ചായത്ത് മെമ്പർ അബിളി ടി. പുത്തൂർ,​ മേരി മേബിൾ,​ സന്തോഷ്,​ തുടങ്ങിയവർ സംസാരിച്ചു.