തിരുവനന്തപുരം: ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന യു.എസ്.ടിക്ക് മികച്ച തൊഴിലിടത്തിനുള്ള ബ്രിട്ടനിലെ കമ്പ്യൂട്ടിംഗ് യു.കെയുടെ ഡിജിറ്റൽ ടെക്‌നോളജി ലീഡേഴ്‌സ് ബഹുമതി. യു.എസ്.ടിയുടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് അസോസിയേറ്റായ ജാസ്‌മിൻ പല്ലോ യംഗ് ഡിജിറ്റൽ പ്രൊഫഷണൽ ഒഫ് ദി ഇയർ അവാർഡും കരസ്ഥമാക്കി. യു.എസ്.ടിയുടെ സാങ്കേതിക സഹായത്തോടെ നിർമ്മിച്ച ചാരിറ്റി വെബ്‌സൈറ്റായ 'ടെക് ഷീ കാൻ' ആണ് അവരെ പുരസ്‌കാരത്തിന് അർഹയാക്കിയത്.