hh

വർക്കല: വർക്കല നഗരസഭ നിർമ്മിച്ച കുരയ്ക്കണ്ണി അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ കെ.എം. ലാജി നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സജിനി മൻസാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ കുമാരി സുദർശിനി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ സി. അജയകുമാർ, ആർ.വി. വിജി, കൗൺസിലർമാരായ അനീഷ്, ഉണ്ണികൃഷ്ണൻ, രഞ്ചു, റുബിന, ഷീന ഗോവിന്ദ്, അനീസ റാണി, വി. സതി എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ ആർ. റിജി സ്വാഗതവും നഗരസഭ സൂപ്രണ്ട് സജി നന്ദിയും പറഞ്ഞു. കുരയ്ക്കണ്ണി എൽ.വി നിവാസിൽ പരേതരായ സുകുമാരൻ നായരുടെയും സരോജനിയമ്മയുടെയും സന്തോഷിന്റെയും സ്മരണാർത്ഥം കുടുംബാഗങ്ങൾ സംഭാവന ചെയ്ത വസ്തുവിലാണ്‌ നഗരസഭ അങ്കണവാടിക്കായി കെട്ടിടം നിർമ്മിച്ചത്.