pension

തിരുവനന്തപുരം: നവംബർ മാസത്തെ സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം ഇന്ന് ആരംഭിക്കും. നേരിട്ട് വീടുകളിലെത്തിച്ച് വിതരണം ചെയ്യുന്നതിനുള്ള തുക ജില്ലാതലങ്ങളിൽ എത്തിക്കും. 15ന് മുമ്പ് വിതരണം പൂർത്തിയാക്കും. ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള വിതരണം ഇന്നലെ തുടങ്ങി. 49.48 ലക്ഷം പേർക്കാണ് പെൻഷൻ നൽകുന്നത്. ഇതിനായി 755.90 കോടി അനുവദിച്ച് സർക്കാർ ഇന്നലെ ഉത്തരവിറക്കി.