തിരുവനന്തപുരം: നികുതി കുടിശികയുമായി ബന്ധപ്പെട്ട് നാളെ നഗരസഭ മെയിൻ ഓഫീസിൽ നടത്തുന്ന അദാലത്തിൽ പങ്കെടുക്കാൻ വാർഡ് അടിസ്ഥാനത്തിൽ സമയക്രമം നിശ്ചയിച്ചു. മുൻകൂർ പരാതി നൽകാത്തവരുടെ പരാതികൾ ഉച്ചയ്ക്ക് ഒന്നു മുതൽ 3 വരെ പരിഗണിക്കും. വൈകിട്ട് 3ന് മന്ത്രി എം.വി. ഗോവിന്ദനും അദാലത്തിൽ പങ്കെടുക്കും. മൂന്ന് കൗണ്ടറുകളിലായാണ് അദാലത്ത് ക്രമീകരിച്ചിരിക്കുന്നത്. ഓരോ കൗണ്ടറിനും മേയർ, ഡെപ്യൂട്ടി മേയർ, നികുതി അപ്പീൽകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്നിവർ നേതൃത്വം നൽകും.
വാർഡുകൾ, സമയം എന്ന ക്രമത്തിൽ
മെഡിക്കൽ കോളേജ്, പട്ടം, കുന്നുകുഴി : രാവിലെ 11 മുതൽ 11.20 വരെ
കേശവദാസപുരം, മുട്ടട, കവടിയാർ, പേരൂർക്കട, തൃക്കണ്ണാപുരം. നെടുങ്കാട്: 11.20 – 12.00
ശാസ്‌തമംഗലം, നന്തൻകോട്, കാഞ്ഞിരംപാറ: ഉച്ചയ്ക്ക് 12.00 – 12.10 വരെ
പി.ടി.പി നഗർ, തിരുമല, വലിയവിള, മുടവൻമുകൾ, പുന്നയ്ക്കാമുകൾ: 12.10 – 12.30 വരെ
തൈക്കാട്, പൂജപ്പുര, വലിയശാല, ശ്രീകണ്ഠേശ്വരം: 12.30 – 1.00വരെ
ശ്രീകാര്യം, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡിക്കോണം, ഞാണ്ടൂർക്കോണം: 2.00– 3.00
മുട്ടത്തറ, ഫോർട്ട്, അമ്പലത്തറ, കളിപ്പാൻകുളം, മാണിക്യവിളാകം,
പുത്തൻപള്ളി, കാലടി, ആറ്റുകാൽ, ചാല, മണക്കാട്: 11.00 – 12.00
മേലാങ്കോട്: 12.00– 12.10
ചന്തവിള, കഴക്കൂട്ടം, കാട്ടായിക്കോണം: 12.10 – 1.00
കിണവൂർ, പാതിരപ്പള്ളി, ചെട്ടിവിളാകം: 2.00 – 2.15
തുരുത്തുംമൂല: 2.15 – 2.30
പെരുന്താന്നി, പാൽക്കുളങ്ങര, പേട്ട: 11.00 – 11.30
വഴുതക്കാട്, പാങ്ങോട്, ജഗതി: 11.30 – 12.00
വട്ടിയൂർക്കാവ്, കണ്ണമ്മൂല: 12.00 – 12.15
കുളത്തൂർ, ആറ്റിപ്ര: 12.15 – 12.30
ചെറുവയ്ക്കൽ, ഉള്ളൂർ, ഇടവക്കോട്, നാലാഞ്ചിറ: 12.30 – 12.50
കരിക്കകം, കടകംപള്ളി: 12.50 – 1.00