1

വിഴിഞ്ഞം: മഴയിൽ ബണ്ട് തകർന്ന് കൃഷി നശിച്ച സ്ഥലങ്ങൾ എം. വിൻസെന്റ് എം.എൽ.എ സന്ദർശിച്ചു. വെങ്ങാനൂർ ഗംഗയാർ തോടിന്റെ ബണ്ടുകൾ തകർന്നാണ് കൃഷി നശിച്ചത്. ഇതേത്തുടർന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിനുമായി എം.എൽ.എ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ മൈനർ ഇറിഗേഷനിലെ ഉന്നത ഉദ്യോഗസ്ഥരായ സൂപ്രണ്ടിംഗ് എൻജിനിയർ കെ. രാജേഷ്, എക്സിക്യുട്ടീവ് എൻജിനിയർ ജ്യോതി മേരി ചാക്കോ, അസി. എൻജിനിയർ ആർ. സുരേഷ് എന്നിവർ എം.എൽ.എയ്ക്കൊപ്പം കൃഷിയിടങ്ങൾ സന്ദർശിച്ചു.