മലയിൻകീഴ്: വിളവൂർക്കൽ പെരുകാവിൽ വാടക വീട്ടിൽ മൂന്നുമാസം മുമ്പ് ബാലികയെ രണ്ടാനച്ഛൻ പീഡിപ്പിച്ചതായുള്ള പരാതിയുടെ അന്വേഷണത്തിൽ ലോക്കൽ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി ആരോപണമുയർന്ന സാഹചര്യത്തിൽ മറ്റൊരു ഏജൻസി കേസ് അന്വേഷിക്കണമെന്ന് കോൺഗ്രസ് നേതാവ് മലയിൻകീഴ് വേണുഗോപാൽ പറഞ്ഞു. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും കുട്ടിയുടെ സംരക്ഷണം ചൈൽഡ് ലൈൻ തന്നെ തുടരണമെന്നും വിളപ്പിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ. ബാബുകുമാർ ആവശ്യപ്പെട്ടു.