നെടുമങ്ങാട്: കരുപ്പൂര് ഗവ. ഹൈസ്കൂളിൽ എസ്.പി.സിയുടെ നേതൃത്വത്തിൽ ഭരണഘടനാ ദിനാചരണവും ക്വിസ് മത്സരവും നടത്തി. നെടുമങ്ങാട് നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. വസന്തകുമാരി ഉദ്ഘാടനം ചെയ്തു. വലിയമല പൊലീസ് ഇൻസ്പെക്ടർ ബിജുമോൻ മുഖ്യപ്രഭാക്ഷണം നടത്തി. പി.ടി.എ പ്രസിഡന്റ് ഗ്ലിസ്റ്റസ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ജി. ബിന്ദു ക്ലാസ് നയിച്ചു. സി.പി.ഒ വി.എസ്. പുഷ്പരാജ് സ്വാഗതവും ഭാഗ്യ ലഷ്മി നന്ദിയും പറഞ്ഞു.