photo

നെടുമങ്ങാട്: സി.പി.ഐ നെടുമങ്ങാട് മണ്ഡലം പ്രവർത്തന ഫണ്ട് ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഏറ്റുവാങ്ങി. കെൽട്രോൺ ജംഗ്‌ഷനിൽ നിന്നാരംഭിച്ച ഫണ്ട് ഏറ്റുവാങ്ങൽ വാഹന ജാഥയ്ക്ക് സി.പി.ഐ നെടുമങ്ങാട് മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ് നേതൃത്വം നൽകി. കരകുളം ലോക്കൽ സെക്രട്ടറി എസ്. രാജപ്പൻ നായർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.

മണ്ഡലം കമ്മിറ്റിയംഗം ഉദയകുമാർ സ്വാഗതം പറഞ്ഞു. സി.പി.ഐ ജില്ലാ കൗൺസിൽ മെമ്പർമാരായ വി.ബി. ജയകുമാർ, കരകുളം രാജീവ്, മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ എസ്.ആർ. വിജയൻ, അഡ്വ.എസ്. രാധാകൃഷ്ണൻ, അയിരൂപ്പാറ രാമചന്ദ്രൻ, എസ്.എസ് ജ്യോതിബസു, പി.കെ. സാം, ആർ. അനിൽകുമാർ എന്നിവരും എൽ.സി സെക്രട്ടറിമാരും ബ്രാഞ്ച് കേന്ദ്രങ്ങളിൽ ജാഥയെ സ്വീകരിച്ചു. ജാഥ വെമ്പായത്ത് സമാപിച്ചു.