മ​​​ല​​​യി​​​ൻ​​​കീ​​​ഴ്:​​​ ​​​പോ​​​ക്‌​സോ​​​ ​​​കേ​​​സി​​​ൽ​​​ ​​​പ​​​രാ​​​തി​​​ ​​​ന​​​ൽ​​​കി​​​യ​​​ ​​​ത​​​ന്നെ​​​യും​​​ ​​​മ​​​ക​​​ളെ​​​യും​​​ ​​​പ്ര​​​തി​​​യാ​​​യ​​​ ​​​ര​​​ണ്ടാം​​​ ​​​ഭ​​​ർ​​​ത്താ​​​വി​​​ന്റെ​​​ വീ​​​ട്ടി​​​ൽ കൊണ്ടുവിട്ടെന്ന് ​​​യു​​​വ​​​തി​​​യു​​​ടെ​​​ ​​​പ​​​രാ​​​തി.​​​ ​​​ആഗസ്റ്റ് 1ന് നടന്ന സംഭവത്തിൽ മ​​​ല​​​യി​​​ൻ​​​കീ​​​ഴ് ​​​പൊ​​​ലീ​​​സി​​​നെ​​​തി​​​രെ​​​യാ​​​ണ് ​​​ആ​​​രോ​​​പ​​​ണം.
വ്യോ​​​മ​​​സേ​​​നാ​​​ ​​​ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ​​​ ​​​ര​​​ണ്ടാം​​​ ​​​ഭ​​​ർ​​​ത്താ​​​വ് ​​​ത​​​ന്റെ​​​ ​​​ഏ​​​ഴ് ​​​വ​​​യ​​​സു​​​കാ​​​രി​​​യാ​​​യ​​​ ​​​മ​​​ക​​​ളെ​​​ ​​​പീ​​​ഡ​​​ന​​​ത്തി​​​നി​​​ര​​​യാ​​​ക്കി​​​യെ​​​ന്നാ​​​ണ് ​​​മും​​​ബ​​​യ് ​​​മ​​​ല​​​യാ​​​ളി​​​കൂ​​​ടി​​​യാ​​​യ​​​ ​​​യു​​​വ​​​തി​​​ ​​​പ​​​രാ​​​തി​​​ ​​​ന​​​ൽ​​​കി​​​യ​​​ത്.​​​ ​​​അ​​​മ്മ​​​യു​​​ടെ​​​യും​​​ ​​​മ​​​ക​​​ളു​​​ടെ​​​യും​​​ ​​​മൊ​​​ഴി​​​യെ​​​ടു​​​ത്ത​​​ ​​​പൊ​​​ലീ​​​സ് ​​​അ​​​ന്നു​​​ ​​​രാ​​​ത്രി​​​ത​​​ന്നെ​​​ ​​​പ്ര​​​തി​​​ താ​​​മ​​​സി​​​ക്കു​​​ന്ന​​​ ​​​വീ​​​ട്ടി​​​ൽ​​​ ​​​വ​​​നി​​​താ​​​ ​​​പൊ​​​ലീ​​​സി​​​ന്റെ​​​ ​​​സാ​​​ന്നി​​​ദ്ധ്യ​​​ത്തി​​​ൽ​​​ ​​​ത​​​ങ്ങ​​​ളെ​​​ ​​​കൊ​​​ണ്ടു​​​വി​​​ട്ടെ​​​ന്നാണ്​​​ യു​​​വ​​​തി പറയുന്നത്.​​​ പരാതിയെ തുടർന്ന് ചൈൽഡ് ലൈനിന്റെ സഹായത്തോടെ മൊഴിയെടുത്തശേഷം രണ്ടാം ഭർത്താവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. മെഡിക്കൽ പരിശോധനയ്‌ക്ക് ശേഷം കുട്ടി​​​യെ​​​ ​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​സംര​​​ക്ഷ​​​ണ​​​യി​​​ൽ​​​ ​​​മ​​​റ്റൊ​​​രു​​​ ​​​കേ​​​ന്ദ്ര​​​ത്തി​​​ലേ​​​ക്ക് ​​​മാ​​​റ്റി​.

രാ​​​ത്രി​​​ ​​​വ്യോ​​​മ​​​സേ​​​നാ​​​ ​​​ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നും​​​ യുവതിയുമാ​​​യി​​​ ​​​വാ​​​ക്കു​​​ത​​​ർ​​​ക്കം​​​ ​​​ഉ​​​ണ്ടാ​​​വു​​​ക​​​യും​​​ ​​​ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന് ​​​വെ​​​ട്ടേ​​​ൽ​​​ക്കു​​​ക​​​യും​​​ ​​​ചെ​​​യ്‌തു.​​​ ​​​സ്ഥലത്തെത്തിയ പൊലീസ്​​​ ​​​യു​​​വ​​​തി​​​യെ അ​​​റ​​​സ്റ്റു​​​ചെ​​​യ്‌തു.​​​ കേസിൽ 47​ ​ദി​വ​സ​ത്തി​ന് ​ശേ​ഷ​മാ​ണ് യു​വ​തി​ ജ​യി​ൽ​ ​മോ​ചി​ത​യാ​യ​ത്.​ ​​​പ​രി​ക്കേ​റ്റ​ ​ര​ണ്ടാം​ ​ഭ​ർ​ത്താ​വിനെ ​ആ​ശു​പ​ത്രി​യിലെ 8 ദിവസത്തെ ​ചി​കി​ത്സ​യ്ക്കു​ശേ​ഷം​ ​പൊ​ലീ​സ് ​അ​റ​സ്റ്റു​ചെ​യ്‌തു. റി​മാ​ൻ​ഡിലായ ഇയാൾ 44 ദിവസം ജയിലിലായിരുന്നു.​ എന്നാൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ​​​തി​​​രെ​​​ ​​​പൊ​​​ലീ​​​സ് ​​​ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്തി​​​ല്ലെ​​​ന്നാ​​​ണ് ​​​യു​​​വ​​​തി​​​യു​​​ടെ​​​ ​​​ആ​​​രോ​​​പ​​​ണം.​​​ ​​​ഇ​​​യാ​​​ൾ​​​ ​​​സ്വ​​​യം​​​ ​​​പ​​​രി​​​ക്കേ​​​ല്പി​​​ച്ച​​ശേഷം ​​​വ്യാ​​​ജ​​​ ​​​പ​​​രാ​​​തി​​​ ​​​ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നെ​​​ന്നും​​​ ​​​യു​​​വ​​​തി​​​ ആരോപിച്ചു.

​​​പ്ര​​​തി​​​യാ​​​യ​​​ ​​​ര​​​ണ്ടാ​​​ന​​​ച്ഛ​​​ൻ​​​ ​​​വീ​​​ട്ടി​​​ലി​​​ല്ലെ​​​ന്ന് ​​​ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തി​​​​ശേ​​​ഷം​​​ ​​​വ​​​നി​​​താ​​​ ​​​പൊ​​​ലീ​​​സ് ​​​സുര​​​ക്ഷി​​​ത​​​മാ​​​യി​​​ ​​​ഇവരെ വീ​​​ട്ടി​​​ലെ​​​ത്തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നെന്നും അടു​​​ത്ത​​​ ​​​ദി​​​വ​​​സം​​​ ​​​മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് ​​​മു​​​മ്പാ​​​കെ​​​ ​​​മൊ​​​ഴി​​​ന​​​ൽ​​​കാ​​​ൻ വ​​​ര​​​ണ​​​മെ​​​ന്ന് പറഞ്ഞശേ​​​ഷ​​​മാ​​​ണ് ​​​ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ ​​​മ​​​ട​​​ങ്ങി​​​പ്പോ​​​യ​​​തെ​​​ന്നും സി.ഐ സൈജു പറഞ്ഞു. ​​​ആദ്യവിവാഹത്തിൽ യുവതിക്ക് ഒരു മകൻ കൂടിയുണ്ട്. ഭ​​​ർ​​​ത്താ​​​വി​​​നെ​​​തി​​​രെ പോ​​​ക്സോ​​​ ​​​കേ​​​സും​​​ ​​​ഭാ​​​ര്യ​​​യ്ക്കെ​​​തി​​​രെ​​​ ​​​വ​​​ധ​​​ശ്ര​​​മ​​​ ​​​കേ​​​സു​​​മാ​​​ണ് ​​​ര​​​ജി​​​സ്റ്റ​​​ർ​​​ ​​​ചെ​​​യ്‌​​​ത​​​ത്.​​​ ക​​​ഴി​​​ഞ്ഞ​​​ ​​​ജൂ​​​ലാ​​​യി​​​ലാ​​​യി​​​രു​​​ന്നു​​​ ​​​ഇ​​​വ​​​രു​​​ടെ​​​ ​​​വി​​​വാ​​​ഹം.​​​ ആ​​​ദ്യ​​​ ​​​വിവാഹത്തി​​​ൽ​​​ ​​​ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന് ​​​ഒ​​​രു​​​ ​​​മ​​​ക​​നുണ്ട്.