aids-dinam

പാറശാല:ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് പാറശാല ഇവാൻസ് ഹൈസ്‌കൂൾ എസ്.പി.സി യൂണിറ്റും പാറശാല സരസ്വതി ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച എയ്ഡ്സ് ബോധവത്കരണ ക്ലാസ് പാറശാല പൊലീസ് ഇൻസ്‌പെക്ടർ ടി.സതികുമാർ ഉദ്‌ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ഷിബു അദ്ധ്യക്ഷത വഹിച്ചു.ഡോ.എൻ. ദിലീപ്കുമാർ മുഖ്യപ്രഭാഷണം നടത്തി.സരസ്വതി കോളേജ് ഓഫ് നഴ്‌സിംഗ് ട്യൂട്ടർമാരായ ഷൈനി, പ്രിയങ്ക എന്നിവർ ക്ലാസെടുത്തു. എസ്.വി.ലേഖ, ഹരി, അനിത തുടങ്ങിയവർ സംസാരിച്ചു.