aids-dinam

പാറശാല: ലൈഫ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പാറശാല ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ലോക എയ്ഡ്സ് ദിനാചരണം പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ ഉദ്‌ഘാടനം ചെയ്തു.ദിനാചരണത്തിന്റെ ഭാഗമായി റെഡ് റിബൺ വിതരണം ചെയ്യുകയും ധരിക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്കായി ബോധവത്കരണ ക്ലാസ്,ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചതിനെ തുടർന്ന് ക്വിസ് മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.ലൈഫ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ.ബീനമോൾ,പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ചുസ്മിത,സ്‌കൂൾ പ്രിൻസിപ്പൽ എൽ.രാജാദാസ്,പി.ടി.എ പ്രസിഡന്റ് വി.അരുൺ,വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ സ്മിതദാസ്,ഹെഡ്മിസ്ട്രസ് പുഷ്പബായ് എന്നിവർ സംസാരിച്ചു.