തിരുവനന്തപുരം: പുളിമൂട് പ്രസാദ് ക്ളിനിക്കിന്റെ നേതൃത്വത്തിൽ സൗജന്യ വാത, ജീവിത ശൈലി രോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. 5ന് രാവിലെ ഒമ്പത് മുതൽ ഒന്ന് വരെയും വൈകിട്ട് മൂന്ന് മുതൽ അഞ്ച് വരെയുമാണ് ക്യാമ്പ്. ക്യാമ്പിൽ സൗജന്യ രക്ത പരിശോധനയും സൗജന്യ ബി.എം.ഡി പരിശോധനയും നടത്തും.
വാതരോഗ നിർണയത്തിനുള്ള രക്ത പരിശോധനയിൽ 30 ശതമാനം ഇളവും ലഭിക്കും. ഡോ.എസ്. രാമകൃഷ്ണൻ, ഡോ. അഞ്ജു സോമൻ, ഡോ. പദ്മ, ശുഭശ്രീ പ്രശാന്ത്, ആർഷ ഗോപൻ, അഞ്ജലി രഞ്ജൻ. ആർ.എൽ എന്നിവരുടെ വിദഗ്ദ സംഘമാണ് പ്രസാദ് ക്ളിനിക്കിലുള്ളത്. വിവരങ്ങൾക്ക് ഫോൺ: 9495458800,0471-2575600.