anil

വെഞ്ഞാറമൂട്: ഭിന്നശേഷി കുട്ടികൾക്കായി ആരംഭിക്കുന്ന സ്പെഷ്യൽ കെയർ സെന്ററിന്റെ കണിയാപുരം ബി.ആർ.സി തല ഉദ്ഘാടനവും മാണിക്കൽ പഞ്ചായത്തുതല ഉദ്ഘാടനവും മന്ത്രി ജി.ആർ. അനിൽ പിരപ്പൻകോട് എൽ.പി.എസിൽ നിർവഹിച്ചു. മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ അദ്ധ്യക്ഷത വഹിച്ചു. ഭിന്നശേഷി കുട്ടികളുടെ തൊഴിൽ നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട പദ്ധതി രേഖയുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് മെമ്പർ കെ. ഷീലാകുമാരി നിർവഹിച്ചു. വർക്ക് ഷീറ്റുകളുടെ പ്രകാശനം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. സുരേഷ്‌കുമാർ നിർവഹിച്ചു. സി.പി. ഷീജ പദ്ധതി വിശദീകരണം നടത്തി. എം. അനിൽകുമാർ, ടി. നന്ദു, കെ. അനി, മുഹമ്മദ് ഷാഫി, അഡ്വ: കെ.എസ്. ഷാജു, അഡ്വ.ആർ. അനിൽ, രാജേഷ് ലാൽ തുടങ്ങിയവർ സംസാരിച്ചു. കണിയാപുരം ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ ഉണ്ണിക്കൃഷ്ണൻ പാറയ്ക്കൽ സ്വാഗതവും സ്കൂൾ ഹെഡ്മിസ്ട്രസ് രാജശ്രീ നന്ദിയും പറഞ്ഞു.

ഫോട്ടോ: ഭിന്നശേഷിക്കാരായുള്ള കുട്ടിക്കൾക്ക് വേണ്ടിയുള്ള സ്പെഷ്യൽ കെയർ സെന്ററിന്റെ ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിക്കുന്നു