spc

വിതുര: ശൈശവവിവാഹം, മനുഷ്യക്കടത്ത് തുടങ്ങിയ സാമൂഹിക തിന്മകളെ ചെറുക്കുന്നതിനായി കലിംഗ ഫെലോഷിപ്പ്, മിഷൻ ബെറ്റർ ടുമാറോ, ബ്രിഡ്ജ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ പിന്തുണയോടുകൂടി നടത്തപ്പെടുന്ന 'ശൈശവ വിവാഹത്തോട് സഹിഷ്ണുതയില്ല' എന്ന അന്താരാഷ്ട്ര കാമ്പെയിൻ ഏറ്റെടുത്ത് വിജയമാക്കാൻ വിതുര വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റ് രംഗത്തിറങ്ങി.

എസ്.പി.സി, എസ്.വി.സി കുട്ടികൾ നയിക്കുന്ന കാമ്പെയിൻ നടപ്പിലാക്കുന്നത് വിതുര ഗ്രാമപഞ്ചായത്തിന്റെയും വിതുര ജനമൈത്രി പൊലീസ് സ്റ്റേഷന്റെയും സഹായത്തോടെയാണ്. ഇതിന്റെ ഭാഗമായി മുപ്പത് അംഗങ്ങൾ അടങ്ങുന്ന സൈക്കിൾ ബ്രിഗേഡും കുട്ടിപൊലീസുകാർ രൂപീകരിച്ചിട്ടുണ്ട്. വിതുര സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ അവബോധ സൈക്കിൾ റാലി സംഘടിപ്പിച്ചു കൊണ്ടാണ് കുട്ടിപ്പൊലീസുകാർ കാമ്പെയിന് തുടക്കം കുറിച്ചത്. വിതുര ഗ്രാമപഞ്ചായത്ത്, ശിശു സൗഹൃദ പൊലീസ് സ്റ്റേഷൻ, ഐ.സി.ഡി.എസ്, ജെൻഡർ റിസോഴ്സ് സെന്റർ, പഞ്ചായത്ത് എഗൻസ്റ്റ് ആൻഡി ഹ്യൂമൻ ട്രാഫിക്കിംഗ്, ഡി.സി.പി.യു, സ്‌കൂൾ പി.ടി.എ, സ്റ്റാഫ് കൗൺസിൽ, ചൈൽഡ് ലൈൻ എന്നിവർ ഈ പങ്കാളിത്ത പരിപാടിയുടെ ഭാഗമായ രണ്ട് ദിവസത്തെ ട്രെയിനിങ് പ്രോഗ്രാമിൽ പങ്കാളികളായി.

കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ കെ. അൻവർ, പ്രിയ ബിനു, പദ്ധതി കോ - ഓർഡിനേറ്ററും പൂർവവിദ്യാർത്ഥിയുമായ അരുണിമ എന്നിവരുടെ നേതൃത്വത്തിലാണ് കാമ്പെയിൻ നടക്കുന്നത്.