
വക്കം: കെ.ടി.സിടി ഹയർസെക്കൻഡറി സ്കൂളിൽ എൻ.സി.സി ദിനാചരണം നടന്നു. സകൂൾ ചെയർമാൻ എ. നഹാസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം.എസ് ബിജോയി അദ്ധ്യക്ഷത വഹിച്ചു. വൃക്ഷത്തൈ നടീൽ, സന്നദ്ധ പ്രവർത്തനങ്ങൾ,കലാസാഹിത്യ മത്സരങ്ങൾ, പുസ്തകവിതരണം എന്നിവ എൻ.സി.സി യൂണിറ്റിന്റെ മേൽനോട്ടത്തിൽ നടന്നു.കൺവീനർ അബ്ദുൽ കലാം, എൻ.സി.സി കെയർടേക്കർ ജിജോമോൻ.എസ് എന്നിവർ പങ്കെടുത്തു.