വക്കം: മണമ്പൂരിലെ മൂന്ന് റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 74,99,533 ലക്ഷം രൂപ അനുവദിച്ചതായി ഒ.എസ്. അംബിക എം.എൽ.എ അറിയിച്ചു. മണമ്പൂർ നീറുവിള യു.പി സ്കൂളിന് മുന്നിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് 25 ലക്ഷം രൂപയും, തൊപ്പിച്ചന്ത - കവലയൂർ റോഡിലെ കുഴികൾ അടക്കുന്നതിനായി 25 ലക്ഷം രൂപയും കവലയൂർ - പെരുംകുളം റോഡിലെ കുഴികൾ അടക്കുന്നതിനായി 24,99,533 ലക്ഷം രൂപയുമാണ് അനുവദിച്ചത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് എം.എൽ.എ പറഞ്ഞു.