photo

പാലോട്:കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ നന്ദിയോട് മണ്ഡലം സമ്മേളനം നന്ദിയോട് കോൺഗ്രസ് ഭവനിൽ കെ.എസ്.എസ്.പി.എ വാമനപുരം ബ്ലോക്ക് പ്രസിഡന്റ്‌ ബി.കെ.സോമശേഖരൻ നായർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ്‌ പാലുവള്ളി ശശി അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജ് കുമാർ,ടി.അജയൻ,കെ.ശിവദാസൻ,ടി.ജെ.മണികണ്ഠകുമാർ തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികളായി പാലുവള്ളി ശശി (പ്രസിഡന്റ്‌ ),കെ.ശിവദാസൻ,കെ.വിശ്വനാഥൻ (വൈസ് പ്രസിഡന്റുമാർ),ടി.ജെ. മണികണ്ഠകുമാർ (സെക്രട്ടറി ),എം.എ.റഷീദ്,സി.വിൻസെന്റ് (ജോയിന്റ് സെക്രട്ടറിമാർ ),ടി.അജയൻ (ട്രഷറർ), വനിതാഫോറം പ്രസിഡന്റ്‌ തുളസി എന്നിവരെ തിരഞ്ഞെടുത്തു.