vellam-kayariya-nilayil

കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ കുടവൂർ പാടശേഖരത്തിന് സമീപത്ത് തോടും പുറമ്പോക്കും കൈയേറുന്നതായി പരാതി. മുട്ടിയറ ക്ഷേത്രത്തിന് സമീപത്തെ തോട് സ്വകാര്യവ്യക്തി മണ്ണിട്ട് നികത്തിയതിനാൽ ശക്തമായ മഴയിൽ തോടിന്റെ ബണ്ട് പൊട്ടി നെൽപ്പാടം വെള്ളം കയറി നശിച്ചു. വിഷയത്തിൽ നിരവധി തവണ കൃഷിഭവനിലും മറ്റ് ബന്ധപ്പെട്ട അധികാരികൾക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇത്തവണ മഴ ശക്തമായതോടെ നെൽകൃഷി പൂർണമായും വെള്ളത്തിനടിയിലായി. പുറമ്പോക്ക് ഭൂമി ഏറ്റെടുത്ത് സംരക്ഷിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് കുടവൂർ പാടശേഖര സമിതി സെക്രട്ടറി മോഹൻദാസ് ആവശ്യപ്പെട്ടു.