പൂവാർ: പുല്ലുവിള ഗവൺമെന്റ് ആശുപത്രിയിൽ ഡയാലിസിസ്‌ യൂണിറ്റ് സ്ഥാപിക്കാൻ 3 കോടി രൂപ അനുവദിച്ചതായി എം.വിൻസെന്റ് എം.എൽ.എ അറിയിച്ചു. പുല്ലുവിള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഡയാലിസിസ്‌ യൂണിറ്റ് സ്ഥാപിക്കുന്നതിന് കെട്ടിടം നിർമ്മിക്കുന്നതിനാണ് 3 കോടി രൂപ അനുവദിച്ചത്. ടെൻഡർ നടപടി പൂർത്തിയായശേഷം നിർമ്മാണം ആരംഭിക്കുമെന്ന് എം.എൽ.എ പറഞ്ഞു.