
വർക്കല: വർഗീയതയ്ക്കും ഭീകതയ്ക്കുമെതിരെ യൂത്ത് കോൺഗ്രസ് നടത്തുന്ന പോരാട്ടത്തിൽ യുവാക്കൾ ഒന്നിക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥൻ പറഞ്ഞു. വർക്കല നിയോജകമണ്ഡലത്തിൽ വിവിധ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പദയാത്രകളുടെ സമാപനവും ഇന്ത്യ യുണൈറ്റഡ് കാമ്പെയ്ൻ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് കല്ലമ്പലം ജിഹാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കപ്പാവിള റിയാസ്, വർക്കല മണ്ഡലം പ്രസിഡന്റ് ബദുൻഷാ എന്നിവർ സംസാരിച്ചു.