ആറ്റിങ്ങൽ:ആലംകോട് മത്സ്യ മാർക്കറ്റിലെ മലിനജലം പുറത്ത് പോകാതെ സംസ്കരിക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനം ആരംഭിച്ചതായി നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അറിയിച്ചു.കേരളകൗമുദി ഇതുസംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.മാർക്കറ്റിലെ ജലം റോഡിലൊഴുകാതെ അവിടെ തന്നെ ശേഖരിച്ച് ട്രീറ്റ്മെന്റ് പ്ലാന്റിലൂടെ കടത്തിവിട്ട് പരിപാലിക്കലാണ് പദ്ധതി.ഇതിന്റെ നിർമ്മാണ പ്രവർത്തനം വിലയിരുത്താൻ നഗരസഭാ ചെയർ പേഴ്സണും വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ളയും എത്തി.