പാലോട്: ഞാറനീലി ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്കൂളിൽ ഒന്ന്, രണ്ട് ക്ലാസുകളുടെ പ്രവേശനോത്സവം കുട്ടികളുടെ വിവിധ പരിപാടികളോടെ വർണ്ണാഭമായി ആഘോഷിച്ചു. സ്കൂൾ മാനേജർ കന്തസ്വാമി, പ്രിൻസിപ്പൽ ദുർഗ മാലതി,എം.ആർ.എസ് മാനേജർ രാജേന്ദ്രൻ,അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.