mangalapuram

മുടപുരം: സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി എളമരം കരിം അടക്കം 15 എം.പിമാരെ രാജ്യസഭയിൽ നിന്ന് സസ്‌പെന്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു മംഗലപുരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മംഗലപുരം ജംഗ്ഷനിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ കയർഫെഡ് ചെയർമാനും സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ അഡ്വ. എൻ. സായികുമാർ, സി.ഐ.ടി.യു ഏരിയാ സെക്രട്ടറി വേങ്ങോട് മധു, സ്‌നാഗപ്പൻ, അഴൂർസുര, അനിൽജോയ്, അബ്ദുൽസലാം, രഘുനാഥൻനായർ, ചന്ദ്രികാമ്മ, ഷീല ഗൗരി തുടങ്ങിയവർ സംസാരിച്ചു.