വെഞ്ഞാറമൂട്: വാമനപുരം നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിന് ഭരണാനുമതി ലഭിച്ചതായി ഡി.കെ.മുരളി എം.എൽ.എ അറിയിച്ചു.കല്ലിയോട് - മൂന്നാക്കുഴി റോഡ് (3.75 കോടി) ആറ്റിൻ പുറം - പേരയം റോഡ് (6.50 കോടി), വേങ്കവിള - മൂഴി റോഡ് (3.50 കോടി ) എന്നീ റോഡുകൾക്കാണ് ഭരണാനുമതി.