general

ബാലരാമപുരം: കൊവിഡ് പോലുള്ള മഹാമാരികളിൽ നിന്നും ജനങ്ങൾക്ക് ആശ്രയമായി ആതുരാലയങ്ങളുടെ സേവനം നാടിന് അനിവാര്യമാണെന്ന് മന്ത്രി. ജി.ആ‍ർ. അനിൽ അഭിപ്രായപ്പെട്ടു. വടക്കേവിള രേവതി ഹോസ്പിറ്റൽ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. എം. വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഹോസ്പിറ്റൽ ലാബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ നിർവഹിച്ചു. ആർ.ജെ.അഞ്ജലി അതിഥികൾക്ക് സ്വീകരണം നൽകി. ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് വി. മോഹനൻ,​ ജില്ലാ പഞ്ചായത്തംഗം വിനോദ് കോട്ടുകാൽ,​ ബ്ലോക്ക് മെമ്പർ എം.ബി. അഖില,​ വാർഡ് മെമ്പർമാരായ ശാരിക,​ അനിത,​ സി.പി.ഐ ജില്ലാ കൗൺസിൽ അംഗം എം.എച്ച്. സലീം,​ ബി.ജെ.പി സി.പി.ഐ കാട്ടാക്കട മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എം. ശ്രീകണ്ഠൻ നായർ,​ മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം.എ. കരീം,​ ഹാൻടെക്സ് മുൻ പ്രസിഡന്റ് പെരിങ്ങമല വിജയൻ,​ ഡി.സി.സി മെമ്പർ വടക്കേവിള രവി,​സി.പി.ഐ നേതാക്കളായ മോഹനൻ നായർ,​ സതീഷ് ബാബു,​ ഹാൻടെക്സ് ബോർഡ് മെമ്പർ ബാഹുലേയൻ,​സി.പി.എം ബ്രാഞ്ച് സെക്രട്ടറി ശിവകുമാർ,​ സി.പി.ഐ നേതാവ് ഹരിഹരൻ എന്നിവർ സംസാരിച്ചു. രേവതി ഹോസ്പിറ്റൽ മാനേജർ കലൈശെൽവൻ സ്വാഗതവും ഡോ.ദിബുദാസ് നന്ദിയും പറഞ്ഞു.