ആറ്റിങ്ങൽ: സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണമെന്നും കേന്ദ്ര പെൻഷൻകാരുടെ കമ്മ്യൂട്ടേഷൻ കാലാവധി കുറയ്ക്കണമെന്നും മരണാനന്തര സംസ്കാര ചെലവ് കേന്ദ്ര സർക്കാർ വഹിക്കണമെന്നും നാഷണൽ പോസ്റ്റൽ ആൻഡ് ആർ.എം.എസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. അഡ്വ. പി. റഹീം ഉദ്ഘാടനം ചെയ്തു. കെ.സുരേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. കെ. ശിവദാസൻ,​ പുല്ലമ്പാറ പൂക്കുഞ്ഞ്,​ എസ്. ശിവൻകുട്ടി,​എസ്.സുരേഷ് കുമാർ,​എസ്.ആർ.ശിവകുമാരൻ നായർ,​ജെ.വിജയരാജൻ,​ കെ.സി.എം.പിഷാരടി,​ആർ.അശോകൻ എന്നിവർ സംസാരിച്ചു.ജില്ലാ വനിതാ ഭാരവാഹികളായി എസ്.ശാന്ത( പ്രസിഡന്റ്)​,​ആർ.രാധാമണി( സെക്രട്ടറി)​,​പി.എസ്.സീനത്ത് (ട്രഷറർ)​എന്നിവരെ തിരഞ്ഞെടുത്തു.