kandala

കാട്ടാക്കട: കണ്ടല ഗവൺമെന്റ് ഹൈസ്കൂളിൽ സ്കൂൾ എക്കോ ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാർബൺ ന്യൂട്രൽ പദ്ധതി ഐ.ബി. സതീഷ്.എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അമീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. സുരേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ശാന്താ പ്രഭാകരൻ, ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ എൻ. ശ്രീകു മാർ, എക്കോ ക്ലബ് കൺവീനർ ടി.എസ്.അജി,ഹെഡ്മിസ്ട്രസ് മിനി പ്രകാശ്,എസ്.കെ.നിഷാദ് എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന സെമിനാറിന് ആർക്കിടെക്ട് എ.പി.പ്രശാന്തും ശില്പശാലയ്ക്ക് അജിതയും നേതൃത്വം നൽകി.