മുടപുരം:ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഇടയ്ക്കോട് ഡിവിഷനിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാത്ഥി ആർ.പി.നന്ദു രാജിന്റെ വിജയത്തിനായി എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ തൊഴിലാളികളുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.കിഴുവിലം പഞ്ചായത്തിലെ നൈനാൻ കോണത്ത് ചേർന്ന കൺവെൻഷൻ യൂണിയൻ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറി എസ്.പ്രവീൺചന്ദ്ര ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം,സി.പി.എം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗം ആർ.സരിത,യൂണിയൻ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഹരീഷ് ദാസ്,സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.കെ.ബാബു,സ്ഥാനാർത്ഥി ആർ.പി.നന്ദു രാജ് എന്നിവർ സംസാരിച്ചു.