
ആറ്റിങ്ങൽ: നിർമ്മാണ തൊഴിലാളികളുടെ രണ്ടു ദിവസത്തെ അഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു. നിർമ്മാണ തൊഴിലാളികളുടെ പെൻഷൻ ബാദ്ധ്യത കേന്ദ്രസർക്കാർ ഏറ്റെടുക്കുക, നിർമ്മാണ തൊഴിലാളികളുടെ സെസ് നിയമം സംരക്ഷിക്കുക, സിമന്റ് - കമ്പി തുടങ്ങിയ നിർമ്മാണ സാധനസാമഗ്രികളുടെ വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് അഖിലേന്ത്യ കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ നടത്തുന്ന പണിമുടക്കിനോടനുബന്ധിച്ച് കേന്ദ്ര സർക്കാരാഫീസുകളിലേക്ക് മാർച്ചും ധർണയും നടത്തി. ആറ്റിങ്ങൽ ഹെഡ് പോസ്റ്റാഫീസിന് മുന്നിലെ പ്രതിഷേധ ധർണ്ണ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം ആർ. സുഭാഷ് ഉദ്ഘാടനം ചെയ്തു. എം. മുരളി അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. ആറ്റിങ്ങൽ ജി.സുഗുണൻ, സി.ഐ.ടി.യു ഏരിയാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, അനിൽ കാരേറ്റ്, വിജയൻ, എസ്. രാജു, സി. പ്രഭാകരൻ, എസ്.എ. ഹാരീസ്, എം. ബിനു, ആർ.എസ്. അരുൺ, കെ. മോഹൻദാസ്, ആർ. ചന്ദ്രൻ, കെ. നളിനാക്ഷൻ, ബാബു കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.