dec02b

ആറ്റിങ്ങൽ: മുദാക്കൽ പ‌ഞ്ചായത്തിലെ പൂവണത്തിൻമൂട്ടിലേയ്ക്കുള്ള തോടിനു സമീപത്തെ മതിൽ അപകടാവസ്ഥയിൽ. ഇക്കാര്യം ജനങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമ്മിച്ച മതിലാണ് അടിവശത്തെ കരിങ്കല്ലുകൾ ഇളകി തകർന്നുവീഴാറായത്. മതിൽ വീണാൽ എതിർവശത്ത് താമസിക്കുന്ന എസ്.വി സദനത്തിൽ ശ്രീകലയുടെ മതിലും തകരും. കൂടാതെ തോട്ടിലേക്ക് മതിൽ പതിച്ചാൽ ഒഴുക്ക് തടസപ്പെട്ട് സമീപ പ്രദേശം മുഴുവൻ വെള്ളത്തിലാകാൻ സാദ്ധ്യതയുണ്ടെന്നും ജനങ്ങൾ പറയുന്നു. അടിയന്തരമായി മതിൽ പുനർനിർമ്മിച്ച് അപകടം ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം.