നെയ്യാറ്റിൻകര: പൗരമുന്നണിയുടെ നേതൃത്വത്തിൽ അന്തരിച്ച നെയ്യാറ്റിൻകരയിലെ പ്രമുഖ വ്യവസായിയും ഒട്ടേറേ സ്ഥാപനങ്ങളുടെ ഉടമയുമായ ജയരാജന്റെ അനുസ്മരണം നടത്തി. കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാവ് പാലക്കടവ് വേണു അദ്ധ്യക്ഷത വഹിച്ചു. വിൻസെന്റ് എം.എൽ.എ, നഗരസഭാ ചെയർമാൻ പി.കെ. രാജമോഹൻ, മുൻമന്ത്രിമാരായ എ. നീലലോഹിതദാസ്, സി. ദിവാകരൻ, മുൻ എം.എൽ.എ ആർ.സെൽവരാജ്, മുൻ എം.പി സമ്പത്ത്, അഡ്വ.മര്യാപുരം ശ്രീകുമാർ, ശബരിനാഥ് രാധാകൃഷ്ണൻ, മാമ്പഴക്കര സോമൻ, ആർ. രാജശഖരൻ നായ‌ർ, അഡ്വ.എസ്.കെ അശോക് കുമാ‌ർ, എസ്.കെ ജയചന്ദ്രൻ, ഗ്രാമം പ്രവീൺ, പുന്നയ്ക്കാട് ഗോപൻ, മാരായമുട്ടം സുരേഷ്, പുന്നയ്ക്കാട് ഗോപൻ, വി.ഐ ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.