ആറ്റിങ്ങൽ: ഹാവെൻ ആഗോള സാഹിത്യ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ശിശുദിനത്തോടനുബന്ധിച്ച് ഞെക്കാട് ഗവൺമെന്റ് എച്ച്.എസ്.എസിൽ നടന്ന ഓൺലൈൻ കവിതാ പാരായണത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് പുസ്തകം സമ്മാനമായി നൽകി. സ്കൂളിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ഹാവെൻ വൈസ് പ്രസിഡന്റ് ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ സജീവ്, സാഹിത്യകാരൻ വിതുര അശോക്, കവി വിജയൻ പാലാഴി, പി.ടി.എ പ്രസിഡന്റ് രാജീവ്, അദ്ധ്യാപിക സ്നേഹ വിക്ടർ എന്നിവർ സംസാരിച്ചു.