ddd

ചിറയിൻകീഴ്: ചിറയിൻകീഴ് ലയൺസ്‌ ക്ലബിന്റെ ആഭിമുഖ്യത്തിൽ ഗവൺമെന്റ് യു.പി.എസ് പാലവിളയിൽ നടത്തിയ 'സമാധാനം' പ്രമേയമായ പോസ്റ്റർ രചനാ മത്സരത്തിൽ ഒന്നാം സമ്മാനം ദേവേഷ് പ്രദീപും, രണ്ടാം സമ്മാനം ഹരിനന്ദനനും, മൂന്നാം സമ്മാനത്തിന് അർഹരായ അതുൽ കൃഷ്ണ, ദേവാനന്ദന എന്നീ കുട്ടികൾക്ക് സർട്ടിഫിക്കറ്റും ട്രോഫിയും നൽകി. മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റ് നൽകി. ക്ലബ് പ്രസിഡന്റും ഡിസ്ട്രിക്ട് പി.ആർ സെക്രട്ടറിയുമായ ടി. ബിജുകുമാർ അവാർഡുകൾ വിതരണം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ഷാജിന, ക്ലബ് സെക്രട്ടറി ജി. ചന്ദ്രബാബു, പോസ്റ്റർ മത്സര കൺവീനർ ഡോക്ടർ കെ.ആർ. ഗോപിനാഥൻ, ഷാജികുമാർ, കെ.വി. ഷാജു, ഡി. വിഭുകുമാർ, എസ്. സലിംകുമാർ, എന്നിവർ പങ്കെടുത്തു.