-vayo

നെയ്യാറ്റിൻകര:നഗരസഭാ പരിധിയിലെ വയോജനങ്ങൾക്ക് വയോമിത്രം കാര്യാലയം വഴി കഴിഞ്ഞ 5 മാസമായി ഇൻസുലിൻ ഉൾപ്പെടെയുളള അവശ്യമരുന്നുകൾ വിതരണം ചെയ്യുന്നില്ലെന്നാരോപിച്ച് ബി.ജെ.പി പാർലമെന്ററി പാർട്ടിയുടെ നേതൃത്വത്തിൽ വയോമിത്രം കാര്യാലയത്തിന് മുന്നിൽ ധർണ നടത്തി.പാ‌ർട്ടി ലീഡർ ഷിബുരാജ് കൃഷ്ണ ഉദ്ഘാടനം ചെയ്തു.കൂട്ടപ്പന മഹേഷ് അദ്ധ്യക്ഷത വഹിച്ചു.കൗൺസിലർമാരായ മഞ്ചത്തല സുരഷ്, വേണുഗോപാൽ, മരുതത്തൂർ ബിനു, കല ടീച്ച‌ർ, അജിത, സുമ എന്നിവ‌ർ പങ്കെടുത്തു.