
വർക്കല: അയിരൂർ എം.ജി.എം മോഡൽ സ്കൂൾ പ്രൈമറി വിഭാഗത്തിൽ ഒന്നാം ക്ലാസിന് തുടക്കം കുറിച്ചു. രണ്ട് വർഷത്തിനു ശേഷമാണ് വിദ്യാലയമുറ്രം കുരുന്നുകളെ കൊണ്ട് സജീവമാകുന്നത്. പ്രിൻസിപ്പൽ ഡോ. എസ്. പൂജ നിലവിളക്ക് തെളിച്ചു. കുട്ടികൾ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടുകൊണ്ടാണ് പുതിയൊരു അദ്ധ്യയനവർഷത്തിന് തുടക്കമിട്ടത്. സെക്രട്ടറി ഡോ. പി.കെ. സുകുമാരൻ, വൈസ് പ്രിൻസിപ്പൽ, അദ്ധ്യാപകർ തുടങ്ങിയവർ കുരുന്ന് വിദ്യാർത്ഥികൾക്ക് ആശംസ നേർന്നു.