വർക്കല :വിവിധ ആവശ്യങ്ങളുന്നയിച്ച് മത്സ്യ അനുബന്ധത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) വർക്കല ഏരിയ കമ്മിറ്റി വർക്കല മൈതാനത്ത് സായാഹ്ന ധർണ നടത്തി.സി.പി.എം വർക്കല ഏരിയ സെക്രട്ടറി എം.കെ.യൂസഫ് ഉദ്ഘാടനം ചെയ്തു.സി.ഐ.ടി.യു വർക്കല ഏരിയ സെക്രട്ടറി വി.സത്യദേവൻ,യൂണിയൻ ഏരിയ പ്രസിഡന്റ് എച്ച്.ഹാരിസ്,സെക്രട്ടറി എൽ.എസ്.സുനിൽ,ഹർഷാദ് സാബു എന്നിവർ സംസാരിച്ചു.