നെയ്യാറ്റിൻകര: നഗരസഭയിലെ നാരായണപുരം വാർഡിൽ സ്ഥാപിച്ചിരിക്കുന്ന വാട്ടർ ടാങ്ക് വഴി വിതരണം ചെയ്യുന്നത് മലിനജലമെന്ന് പരാതി. മാസങ്ങളായി നഗരസഭാ പരിധിയിലെയും കൊല്ലയിൽ പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശത്തെയും വീടുകളിലെ കുടിവെള്ള ടാപ്പിലൂടെ എത്തുന്നത് ചെളികല‌ർന്ന ജലമെന്നാണ് പ്രദേശവാസികളുടെ പരാതി. വാട്ടർ ടാങ്ക് ക്ലീൻ ചെയ്യാത്തതാണ് ഇത്തരത്തിൽ മലിനജലം എത്താൻ കാരണമെന്നും ഇത് സംബന്ധിച്ച് അടിയന്തര നടപടി കൈക്കൊള്ളണമെന്നും ആക്ഷൻ കൗൺസിൽ കൺവീനർ അമരവിള സതി കുമാരി അധികൃതരോട് ആവശ്യപ്പെട്ടു.