c

തിരുവനന്തപുരം: സംസ്ഥാനത്തെ വിജ്ഞാനാധിഷ്‌ഠിത സമൂഹമായി വാർത്തെടുക്കുന്നതിന് നൈപുണ്യ വികസന പരിപാടികൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കേരള സ്റ്റാർട്ടപ്പ് മിഷന്റെ ( കെ.എസ്.യു.എം) മേൽനോട്ടത്തിലുള്ള ടെക്‌നോളജി സ്റ്റാർട്ടപ്പ് മിബിസിന്റെ ഇസർവീസ് പ്ലാറ്റ്ഫോമും സൈബർ ഫോറൻസിക് ലബോറട്ടറിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മിബിസ് സൈബർ ഫോറൻസിക്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ റെജി വസന്ത് വി.ജെ, എം.ജി.രാജമാണിക്യം, ഗണേഷ് നായക്.കെ എന്നിവർ പങ്കെടുത്തു.