riyaz

 റോഡ് അറ്റകുറ്റപ്പണിക്ക് 273.41 കോടി

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിൽ 55 പദ്ധതികൾക്ക് ഭരണാനുമതി നൽകിയതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. റോ‍ഡ്, പാലം, കെട്ടിട വിഭാഗങ്ങളിലായി 280.86 കോടി രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം. ബഡ്‌ജറ്റ് ഫണ്ടിൽ നിന്നാണ് തുക കണ്ടെത്തിയിരിക്കുന്നത്. ബഡ്‌ജറ്റ് ഫണ്ടിൽ നിന്ന് നേരത്തെ 549.44 കോടിയുടെ പദ്ധതികൾക്ക് ഭരണാനുമതി നൽകിയിരുന്നു.

റോഡ് അറ്റകുറ്റപ്പണിക്ക് 273.41 കോടി രൂപയാണ് അനുവദിച്ചത്. ഇതനുസരിച്ച് തിരുവനന്തപുരത്ത് ആറ്റിങ്ങൽ-വെഞ്ഞാറമൂട് റോഡ്, മലയിൻകീഴ്-പാപ്പനംകോട് റോഡ്, കോഴിക്കോട് കുറ്റ്യാടി-ചൊവ്വ ദേശീയപാത എന്നിവിടങ്ങളിൽ നിർമ്മാണപ്രവൃത്തി ആരംഭിച്ചു. അടിയന്തര അറ്റകുറ്റപ്പണിക്കായി 119 കോടി രൂപയും കിഫ്ബി ഏറ്റെടുത്ത് പ്രവൃത്തി ആരംഭിച്ചിട്ടില്ലാത്ത 77 റോഡുകൾക്ക് 17 കോടി രൂപയും അനുവദിച്ചു. റണ്ണിംഗ് കോൺട്രാക്‌ട് സംവിധാനം നടപ്പാക്കുന്നതിന് ആദ്യഘട്ടമായി 137.41 കോടി രൂപയും അനുവദിച്ചതായി മന്ത്രി അറിയിച്ചു.