d

തിരുവനന്തപുരം: 29ാമത് സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറാക്കിയ പുതിയ സംരംഭങ്ങൾ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്‌തു. പുതുക്കിയ വെബ്സൈറ്റ്, വീഡിയോ കോൺഫറൻസിനുള്ള വെബ് ആപ്പ്, ഇലക്‌ഷൻ ഗൈഡ് എന്നിവയാണ് പുറത്തിറക്കിയത്. കമ്മിഷൻ സെക്രട്ടറി എ. സന്തോഷ്, പ്രൈവറ്റ് സെക്രട്ടറി കെ.വി. മുരളീധരൻ, ജോയിന്റ് സെക്രട്ടറി അജി ഫിലിപ്പ്, ലാ ഒാഫീസർ വി. ഷാജിമോൻ, സ്റ്റേറ്റ് ഇൻഫർമാറ്റിക്‌സ് ഒാഫീസർ പി.വി. മോഹനകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.