indoria
എസ് കെ ഇന്ദോരിയ

തിരുവനന്തപുരം: എയർ മാർഷൽ എസ്.കെ ഇന്ദോരിയ ദക്ഷിണ വ്യോമ സേനയുടെ സീനിയർ എയർ

സ്റ്റാഫ് ഓഫീസറായി ചുമതലയേ​റ്റു.1986ൽ വ്യോമസേനയിൽ കമ്മിഷൻഡ് ഓഫിസർ ആയി നിയമിതനായ അദ്ദേഹം യുദ്ധ വിമാനങ്ങളടക്കം പറത്തിയിട്ടുണ്ട്. ക്വാളിഫൈഡ് ഫ്‌ളൈയിംഗ് ഇൻസ്ട്രക്ടറാണ്. അസിസ്​റ്റന്റ് ചീഫ് ഓഫ് എയർ സ്​റ്റാഫ് ഓപ്പറേഷൻസ് ആയിരിക്കെയാണ് നിയമനം.

വ്യോമസേനാ സ്‌ക്വാഡ്രന്റെ കമാൻഡിംഗ് ഓഫീസർ, ചണ്ഡീഗഡ് വ്യോമ സേന താവളത്തിന്റെ എയർ ഓഫീസർ കമാൻഡിംഗ്, ഇന്റഗ്രേ​റ്റഡ് ഡിഫൻസ് സർവീസസ് ഹെഡ്ക്വാർട്ടേഴ്സിലെ അസിസ്​റ്റന്റ് ചീഫ് ഒഫ് ഇന്റഗ്രേ​റ്റഡ് ഡിഫൻസ് സ്​റ്റാഫ് എന്നിങ്ങനെ ചുമതലകൾ വഹിച്ചു. 1996ൽ വ്യോമസേനാ മേധാവിയുടെയും 2015ൽ ആർമിയുടെ ട്രെയിനിംഗ് കമാൻഡ്, നോർത്തേൺ കമാൻഡ് മേധാവി എന്നിവരിൽ നിന്നും കമന്റേഷനും വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയിൽ നിന്ന് അതിവിശിഷ്ട സേവാ മെഡലും വായുസേന മെഡലും ലഭിച്ചിട്ടുണ്ട്‌.