
കല്ലറ: പാങ്ങോട് പാചകത്തിനിടയിൽ ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഹോട്ടലുടമ മരിച്ചു. ഭരതന്നൂർ സിലോൺ കഫേ ഉടമ ഉണ്ണിക്കൃഷ്ണൻ (55) ആണ് മരിച്ചത്. നവംബർ 13ന് ആയിരുന്നു സംഭവം. തീ കെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് പൊള്ളലേറ്റത്. ഭാര്യ: ഗീത. മക്കൾ: ഗോപിക, ഗായത്രി, ഗൗതമി.